മമ്മൂട്ടിയോ മോഹൻലാലോ ‘പവർ സ്റ്റാർ’; ഒമർ പറയുന്നു

All News In India | Posted by NEXY India, Category Web Tutorial | Updated: February 21, 2018 19:55 IST

പവർ സ്റ്റാർ ആരാവും? മെഗാ സ്റ്റാർ മമ്മൂട്ടിയോ കംപ്ലീറ്റ് ആക്ടർ മോഹൻലാലോ? സംവിധായകൻ ഒമർ ലുലു അനൗൺസ് ചെയ്ത പവർസ്റ്റാർ എന്ന ചിത്രത്തിൽ മമ്മൂട്ടി പവർ സ്റ്റാർ ആവില്ല. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ഈ ചിത്രത്തിലേക്കു വരുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും കാസ്റ്റിങ് തീരുമാനിച്ചിട്ടില്ലെന്ന് ഒമർ ലുലു പറഞ്ഞു. ‘ഒരു അഡാർ ലൗ’ സിനിമയുടെ അവസാനവട്ട പണിപ്പുരയിലാണ് ഒമർ. ഇന്നലെ സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അതിനാൽ മോഹൻലാൽ ആണു പവർ സ്റ്റാർ ആയി എത്തുകയെന്നും അഭ്യൂഹം പരന്നു. എന്നാൽ ബെർത്ത് ഡേ ആഘോഷിച്ചതിന്റെ അർത്ഥം മോഹൻലാൽ സിനിമയിലെ നായകനായി എത്തും എന്ന രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും താൻ മമ്മൂക്കയുടെയും ലാലേട്ടന്റെയും കട്ട ഫാനാണെന്നും ഒമർ പറഞ്ഞു. തൃശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥപറയുന്ന സിനിമയാണ് പവർ സ്റ്റാർ എന്നാണു വിവരം. നിലവിൽ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയ അ‍ഡാർ ലൗ സെപ്റ്റംബറിൽ 150 തിയറ്ററുകളിലായി റിലീസ് ചെയ്യും. ഹാപ്പി വെഡിങ് തമിഴിൽ അടുത്ത വർഷം ഷൂട്ട് ആരംഭിക്കും. ഈ ചിത്രത്തിൽ‌ ഉദയാനിധി സ്റ്റാലിൻ പ്രധാന വേഷം ചെയ്തേക്കും. ഒമർ ലുലുവിന്റെ ആദ്യ സിനിമ ‘ഹാപ്പി വെഡിങി’നു രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്. ഹാപ്പി വെഡിങ് റിലീസ് ചെയ്ത് രണ്ടാം വർഷത്തിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഡാർ ലവിന്റെ നിർമാതാവായ ഒൗസേപ്പച്ചൻ വാളക്കുഴി തന്നെയാണ് ചിത്രം നിർമിക്കുക. ചിത്രത്തിൽ ഷറഫുദ്ദീൻ ചെയ്ത കഥാപാത്രത്തിന്റെ കല്യാണം ആണോ രണ്ടാം ഭാഗത്തിൽ എന്നതടക്കമുള്ള ആകാംശ നിറ‍ഞ്ഞ ചോദ്യങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.

Read More I made it for BEGINNERS(!) The guide is very detailed, yet very easy to follow – even if you’re not very technical.

Post a Comment